പന്ത്രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ഒരുവയസുകാരന് ദാരുണാന്ത്യം
Aug 24, 2021, 12:48 IST

യുപി: കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസ് പ്രായമായ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. റിസ്വാന് എന്ന കുട്ടിയാണ് ഒന്നാം പിറന്നാൾ ആഘോഷത്തിനിടെ അപകടത്തിൽപെട്ട് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു. മാതാപിതാക്കളും ബന്ധുക്കളും വീട് അലങ്കരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുട്ടി മുറിയുടെ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടി അബദ്ധത്തില്‍ താഴെ വീണു.