ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം

മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അതെ സമയം മലയാളി റോണ വിൽസൺ അടക്കമുള്ള എട്ട്പേരുടെ ജാമ്യം കോടതി തള്ളി.
സുധയ്ക്ക് ഡിസംബർ 8 ന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്നും കോടതി നിരീക്ഷിച്ചു . ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജ് ഉൾപ്പടെ അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെയാണ് പുനെ പോലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, വെര്‍നണ്‍ ഗോണ്‍സാല്‍വസ്. അരുണ്‍ ഫെറേറ, മാധ്യമപ്രവര്ത്തകന് ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായ മറ്റ് മനുഷ്യാവകാശ പ്രവർത്തകർ. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം ഉയർത്തുന്നത് .