പഞ്ചാബിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം
Dec 29, 2021, 12:19 IST

പഞ്ചാബിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം വേണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി. ജനുവരി 15 മുതൽ നിർദ്ദേശം പ്രാബല്യത്തിലാകും. ഒമിക്രോൺ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ വാക്‌സിനേഷൻ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
മതകേന്ദ്രങ്ങളിലും മണ്ഡികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാളുകളിലും ബാങ്കുകളിലും പ്രവേശനത്തിന് നിബന്ധന ബാധകമാക്കും. കൊറോണ നിയന്ത്രണത്തിനായുളള പുതിയ മാർഗനിർദ്ദേശങ്ങളിലാണ് പഞ്ചാബ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡിഗഢിലെ സർക്കാർ ഓഫീസുകളിൽ രണ്ട് ഡോസ് വാക്‌സിനും എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.