ഡൽഹിയിലെ വായുമലിനീകരണം ഗുരുതരമായി തുടരുന്നു; വർക്ക്​ ഫ്രം ഹോo തുടരാൻ നിർദേശം

 
44

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ ഡൽഹിയിലെ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. എയർ ക്വാളിറ്റി ഇൻഡക്​സ്​ പ്രകാരം ഏറ്റവും മോശമായ അവസ്ഥയിലാണ്​ ഡൽഹിയിലെ അന്തരീക്ഷം . ചൊവ്വാഴ്ചയും വായുമലിനീകരണം ഇതേ രീതിയിൽ തന്നെ തുടരുമെന്നാണ്​ പ്രവചനം. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചികയുടെ തോത്​ 352 ആണ്​. നോയിഡയിൽ ഇത്​ 346 ഗുരുഗ്രാമിൽ 358ഉം ആണ്​. വായുമലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ തുടരുമെന്ന്​ ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്​.

അവശ്യ സാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക്​ മാത്രമാണ്​ ഡൽഹിയിൽ പ്രവേശനാനുമതി നൽകിയിരിക്കുന്നത്​. അതെ സമയം ജീവനക്കാരുടെ വർക്ക്​ ഫ്രം ഹോം നവംബർ 26 വരെ തുടരുമെന്നും സർക്കാർ അറിയിച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക്​ ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയിട്ടുണ്ട്​. എയർ ക്വാളിറ്റി മാനേജ്​മെന്‍റിന്‍റെ നിർദേശപ്രകാരം സ്​കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത്​ വരെ അടഞ്ഞു കിടക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി .

ഗുഡ്ഗാവ് ,ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും സ്‌കൂൾ അവധി തുടരും. ഓൺലൈൻ മുഖേന ക്ലാസ് ഉണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഡൽഹിയിലെ 300 കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തന അനുമതി .

From around the web