2022 ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഖിലേഷ്​ യാദവ്​

 
48

ലഖ്​നോ: 2022 ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. അസംഗഢിൽ നിന്നുള്ള ലോക്​സഭാംഗവും മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ പാർട്ടി നിർദേശിക്കുന്ന മുഖവുമാണ്​ അഖിലേഷ് യാദവ് ​. തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഖിലേഷ് പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ പ്രാദേശിക പാർട്ടികളെ സംഘടിപ്പിക്കുന്ന തിരക്കിലാണ്​ എസ്​.പി. ഇതിന്‍റെ ഭാഗമായി ഓം പ്രകാശ്​ രാജ്​ഭറിന്‍റെ സുഹേൽദേവ്​ ഭാരതീയ സമാജ്​ പാർട്ടിയുമായി ധാരണയിലെത്തിയിരുന്നു. ബന്ധുവായ ശിവ്​പാൽ സിങ്​ യാദവിന്‍റെ പ്രഗതിശീൽ സമാജ്​വാദി പാർട്ടി ലോഹിയയുമായി (പി.എസ്​.പി.എൽ) സഖ്യം രൂപീകരിക്കുന്ന കാര്യം അദ്ദേഹം തള്ളുന്നില്ല. തനിക്ക് ഇതിൽ ഒരു പ്രശ്നവുമില്ലെന്നും ശിവ്​പാൽ സിങ്​ യാദവിനെ അർഹമായ രീതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

From around the web