അഖിലേഷ് യാദവ് കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും

 
55

ലക്‌നൗ: നിയമസഭയിലേക്ക് കന്നിയങ്കത്തിന് ഒരുങ്ങി സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. അസംഗഡില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് നിലവില്‍ അഖിലേഷ്.

അസംഗഢ് ജില്ലയിലെ ഗോപാല്‍പൂരില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനം പുറത്ത് വന്നത്. മെയിന്‍പുരി സദര്‍, ചിബ്രമാവു, ഗുന്നൗര്‍ എന്നിവിടങ്ങളിലും അഖിലേഷ് യാദവിന്റെ പേര് ഉയര്‍ന്ന് കേട്ടതിന് പിന്നാലെയാണ് അദ്ദേഹം കര്‍ഹാലില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചത്. 2012-ല്‍ മുഖ്യമന്ത്രിയായ അഖിലേഷ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലൂടെയാണ് സഭയിലെത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് കര്‍ഹാല്‍.

From around the web