അമിത് ഖരെയെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു

 
50

ന്യൂഡൽഹി: അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. മുന്‍ എച്ച്.ആര്‍.ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് അമിത് . രണ്ടു കൊല്ലത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സെപ്റ്റംബര്‍ 30 ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി അമിത് ഖരെ വിരമിച്ചിരുന്നു. മോദിയുടെ നേതൃത്വത്തില്‍ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഡിജിറ്റല്‍ മീഡിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിർണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖരെ. മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെയും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരില്‍ ഒരാളാണ് അമിത്.

From around the web