ഉറുമ്പ് ശല്യം ​; ഡൽഹിയിൽ നിന്ന്​ ലണ്ടനിലേക്കുള്ള വിമാനം 3 മണിക്കൂർ വൈകി

 
61

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഉറുമ്പ്​ ശല്യത്തെ തുടർന്ന്​ യാത്ര മൂന്നുമണിക്കൂർ വൈകി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് വിചിത്ര ​ സംഭവം.

ലണ്ടനിലേക്കുള്ള എ.ഐ 111 വിമാനത്തിലാണ്​ ഉറുമ്പ് ശല്യമായത് . യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ ഉറുമ്പുകളുടെ വലിയ കൂട്ടം ബിസിനസ്​ ക്ലാസിൽ ശല്യം തീർത്തത്​. പിന്നാലെ ​ യാത്രക്കാരെ മറ്റൊരു​ വിമാനത്തിലേക്ക്​ മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്​ പുറപ്പെടേണ്ട വിമാനത്തിൽ ഉറുമ്പിനെ കണ്ടെത്തിയതിനെ തുടർന്ന്​ യാത്ര തടസപ്പെടുകയായിരുന്നു. തുടർന്ന്​ അഞ്ചരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി യാത്ര പുനരാരംഭിച്ചു .

From around the web