നിയമസഭ തെരഞ്ഞെടുപ്പ്;ബി.ജെ.പിക്ക് സമ്മർദ്ദമേറ്റി വനം മന്ത്രി രാജി പ്രഖ്യാപിച്ചു
Dec 25, 2021, 16:28 IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് സമ്മർദ്ദമേറ്റി വനം മന്ത്രി ഹരക് സിങ് റാവത്തിന്‍റെ രാജിപ്രഖ്യാപനം. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ ഹരക് സിങ് പിന്നീട് രാജി പ്രഖ്യാപിക്കുകയായിരുന്നു. തന്‍റെ മണ്ഡലമായ കോട്ദ്വാറിൽ മെഡിക്കൽ കോളജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹരകിന്‍റെ രാജി. സംഭവത്തിൽ ഹരക് രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
"കഴിഞ്ഞ അഞ്ചുവർഷമായി കോട്ദ്വാർ മണ്ഡലത്തിൽ മെഡിക്കൽ കോളജ് അനുവദിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ എന്‍റെ സ്വന്തം സർക്കാർ തന്നെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള അനുമതിയെ തൂക്കിലേറ്റുകയാണ് -ഹരക് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.