ഡിസംബര്‍ 16, 17 തീയതികളില്‍ രാജ്യത്ത് ബാങ്ക് പണിമുടക്ക്

 
47

ന്യൂഡല്‍ഹി: ഡിസംബര്‍ 16, 17 തീയതികളില്‍ രാജ്യത്ത് ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ് മയായ യുഎഫ്ബിയു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു.

ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്നാണ് സ്വകാര്യവത്കരണത്തെ എതിര്‍ക്കാന്‍ യുഎഫ്ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കടാചലം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

From around the web