തമിഴ്നാട്ടിൽ ലിഗ്നൈറ്റ് ഫാക്ടറിയിൽ വൻ സ്‌ഫോടനം; 5പേർ മരിച്ചു,17 പേർക്ക് ഗുരുതര പരുക്ക്

 

ചെന്നൈ: തമിഴ്നാട്ടിൽ കൂടല്ലൂർ ജില്ലയിലെ നെയ്‌വേലിയിലെ ലിഗ്നൈറ്റ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്.  റിപ്പോർട്ട് പ്രകാരം പ്ലാന്‍റിന്‍റെ രണ്ടാം സ്റ്റേജിലെ ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്.  രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം പേര്‍ ജോലി ചെയ്യുന്ന പ്ലാന്റാണിത്. 

From around the web