ദുർഗ്ഗാപൂജ വേദിയിൽ വാക്‌സിൻ വിതരണം നടത്തി ബീഹാർ സർക്കാർ
Oct 13, 2021, 15:46 IST

പട്‌ന: നവരാത്രി ദിനത്തോടനുബന്ധിച്ച് ദുർഗ്ഗാപൂജ വേദിയിൽ വാക്‌സിൻ വിതരണം നടത്തി ബീഹാർ സർക്കാർ.പൂജയിൽ പങ്കെടുക്കുന്ന അർഹരായ എല്ലാ ആളുകൾക്കും പൂജ വേദിയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകി വരുന്നു.
ദുർഗ്ഗാപൂജയിൽ പങ്കെടുക്കുന്നവർ കർശനമായും കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.ബീഹാറിൽ ഇന്ന് ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 37 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.