നീലചിത്ര നിർമാണ കേസ്; രാജ് കുന്ദ്ര ഉൾപ്പെടെ നാലുപേർക്കെതിരെ 1467 പേജിന്‍റെ ഉപകുറ്റപത്രം

മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ഉൾപ്പെടുന്ന നീലചിത്ര നിർമാണ കേസിൽ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ഉപകുറ്റപത്രം. രാജ് കുന്ദ്ര, റയാൻ തോർപെ, യഷ് താക്കൂർ, പ്രദീപ് ബക്ഷി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് രണ്ടാം കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
43സാക്ഷിമൊഴികളും ഇതിൽ ഉൾപ്പെടും. ഏപ്രിലിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഒമ്പതുപേരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇതോടെ ൈക്രംബ്രാഞ്ച് ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി ഉപകുറ്റപത്രം സമർപ്പിക്കുകയായിരുന്നു.സിങ്കപ്പൂരില്‍ താമസിക്കുന്ന യാഷ് ഠാക്കൂര്‍, ലണ്ടനില്‍ താമസിക്കുന്ന പ്രദീപ് ബക്ഷി എന്നിവരെ പിടികൂടാനുണ്ടെന്നും പുതിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരേ കഴിഞ്ഞ ഏപ്രിലില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
സാങ്കേതിക പരിശോധനകളില്‍നിന്നും സാക്ഷിമൊഴികളില്‍നിന്നും രാജ് കുന്ദ്രക്കെതിരേ നിരവധി തെളിവുകള്‍ ലഭിച്ചെന്നാണ് പോലീസിന്റെ വാദം. ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പെടെ 43 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുന്ദ്രയുടെ വിയാൻ എന്‍റർപ്രൈസിന്‍റെ ഐ.ടി തലവനാണ് റയാൻ തോർപെ. സിംഗപൂരിൽ താമസമാക്കിയ യഷ് താക്കൂർ അഥവാ അരവിന്ദ് ശ്രീവാസ്തവ, ലണ്ടനിൽ താമസമാക്കിയ രാജ്കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷി എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടും.യഷ് താക്കൂറുമായി ബന്ധപ്പെട്ട 6.5കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ പൊലീസ് മരവിപ്പിച്ചിരുന്നു.