ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് യു.പി സർക്കാർ
Oct 2, 2021, 11:48 IST

ലഖ്നോ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് യു.പി സർക്കാർ. ഒരു ജില്ല ഒരു ഉൽപന്നം എന്ന പരിപാടിയുടെ അംബാസിഡറായാണ് കങ്കണയെ യു.പി സർക്കാർ നിയമിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനായാണ് ഒരു ജില്ല ഒരു ഉൽപന്നം എന്ന കാമ്പയിന് യു.പി സർക്കാർ തുടക്കമിട്ടത്. 75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായാണ് കങ്കണ റണാവത്തിനെ നിയമിച്ചത്.