ബോളിവുഡ്​ താരം സോനു സൂദിന്‍റെ സ​ഹോദരിയും രാഷ്​ട്രീയത്തിലേക്ക്

 
50

ചണ്ഡീഗഢ്​: 2022 ൽ നിയമസഭ തെരഞ്ഞെടുപ്പ്​ ആഗതമാകവേ പഞ്ചാബ്​ രാഷ്​ട്രീയത്തിൽ പുതിയ നീക്കം.  ബോളിവുഡ്​ താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ്​ മത്സരത്തിനിറങ്ങുമെന്നാണ് റിപ്പോർട്ട് . ചണ്ഡീഗഢിൽ നിന്ന്​ 170 കിലോമീറ്റർ അകലെയുള്ള മോഗയിൽ നിന്നാണ്​ ജനവിധി തേടുകയെന്നാണ്​ വിവരം.

മോഗയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ സോനു സൂദ്​ അറിയിച്ചതാണ്​ ഇക്കാര്യം. കോവിഡ്​ പ്രതിസന്ധിയിലും ലോക്​ഡൗണിലും സോനു സൂദ്​ നടത്തിയ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടിയിരുന്നു . അടുത്തിടെ പഞ്ചാബ്​ മുഖ്യമന്ത്രി ചരൻജീത്​ സിങ്​ ചന്നിയുമായി നടത്തിയ സോനുവിന്‍റെ കൂടിക്കാഴ്ചയും ചർച്ചയായിരുന്നു. എന്നാൽ, ഏത്​ പാർട്ടിയുടെ ഭാഗമായാണ്​ മത്സര രംഗത്തിറങ്ങുകയെന്ന കാര്യം വ്യക്തമല്ല.  

From around the web