പെട്രോൾ - ഡീസൽ വാറ്റ് നികുതി കുറക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണം; സോണിയക്ക് ബി.ജെ.പി നേതാവിന്‍റെ കത്ത്
Nov 10, 2021, 16:08 IST

ജയ്പൂർ: രാജസ്ഥാനിലെ പെട്രോൾ - ഡീസൽ വാറ്റ് നികുതി കുറക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് ബി.ജെ.പി നേതാവ് .വാറ്റ് വിഷയം ഉയർത്തിക്കാട്ടി രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്‍റ് സതീഷ് പൂനിയയാണ് സോണിയക്ക് കത്തയച്ചത്. രാജസ്ഥാനിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറച്ച് ഇന്ധനവില കുറക്കണമെന്നാണ് നേതാവിന്റെ ആവശ്യം.
രാജ്യത്തെ 25ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധനത്തിന്റെ നികുതി കുറച്ചു. സാധാരണക്കാർക്ക് ആശ്വാസമേകാൻ നികുതി കുറക്കാൻ ഗെഹ്ലോട്ടിനോട് സോണിയ ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.