കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ർ​മു​ഖ് സിം​ഗ് ബാ​ലി അ​ന്ത​രി​ച്ചു

 
45

ഷിം​ല:​ഹി​മാ​ച​ല്‍​പ്ര​ദേ​ശ് മു​ന്‍​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഗു​ര്‍​മു​ഖ് സിം​ഗ് ബാ​ലി(67) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി എ​യിം​സി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.തന്‍റെ പിതാവ് വെളളിയാഴ്ച എയിംസിൽ വെച്ച് മരിച്ചതായി ബാലിയുടെ മകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ബാലിയുടെ മൃതദേഹം ഹിമാചലിലേക്ക് കൊണ്ടുവരുമെന്നും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകുമെന്നും മകൻ ബഘുറാം ബാലി അറിയിച്ചു.

ബാ​ലി​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മു​കേ​ഷ് അ​ഗ്നി​ഹോ​ത്രി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 1954 ജൂ​ലൈ 27 ന് ​കാ​ൻ​ഗ്ര​യി​ലാ​ണ് ബാ​ലി​യു​ടെ ജ​ന​നം. 1998, 2003, 2007, 2012 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ന​ഗ്രോ​ട്ട ബ​ഗ്വാ​നി​ൽ നി​ന്ന് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം ഭ​ക്ഷ്യ വി​ത​ര​ണ, ഗ​താ​ഗ​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.1995 മു​ത​ൽ 1998 വ​രെ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ പ്ര​സി​ഡ​ന്‍റാ​യും 1993 മു​ത​ൽ 1998 വ​രെ ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ധ​ർ​മ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും ഞാ​യ​റാ​ഴ്ച ചാ​മു​ണ്ഡ​ധാ​മി​ൽ സം​സ്‌​കാ​രം ന​ട​ത്തു​മെ​ന്നും കു​ടും​ബ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

From around the web