കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

 
58

ലക്നോ: ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. പ്രി​യ​ങ്ക ഉ​ള്‍​പ്പ​ടെ 11 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന് സി​താ​പു​ര്‍ ജി​ല്ല​യി​ലെ ഹ​ര്‍​ഗാ​വ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 30 മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.

അ​തേ​സ​മ​യം, ല​ഖിം​പു​ർ ഖേ​രി​ലെ അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ പ്രി​യ​ങ്ക ഗാ​ന്ധി രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ക​ർ​ഷ​ക​രെ കൂ​ട്ട​ക്കു​രു​തി ചെ​യ്ത മ​ന്ത്രി​പു​ത്ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം.
 

From around the web