മുംബൈയിൽ പുതുതായി 903പേർ കൂടി കോവിഡ് 

 

മുംബൈ: നഗരത്തിൽ ഇന്നലെ പുതുതായി 903 കൊറോണ വൈറസ്​ കേസുകൾ കുടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 36 മരണവും റിപ്പോർട്ട്​ ചെയ്യപ്പെട്ടതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചരിക്കുന്നു. ഇതോടെ മുംബൈയിലെ ആകെ കൊറോണ വൈറസ് രോഗ​ ബാധിതർ 77,197 ആയി ഉയർന്നു.

കൊറോണ വൈറസ്​ ബാധിതരായിരുന്ന 625 പേർ രോഗം ഭേദമായതിനെ തുടർന്ന്​ ചൊവ്വാഴ്​ച ആശുപത്രി വിട്ടു. നിലവിൽ 28,473 പേർ ആണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ചികിത്സയിൽ ഉള്ളത് . 44,170 പേർ കോവിഡ് രോഗമുക്തി നേടി. ചൊവ്വാഴ്​ച വരെ 4,554 കൊറോണ വൈറസ് ​ ബാധിതരാണ്​ മരിച്ചിരിക്കുന്നത്.​.

From around the web