കര്‍ണാടകയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു ഒരുമിച്ച് വലിച്ചെറിയുന്നു: വീഡിയോ പുറത്ത്

 

ബം​ഗ​ളൂ​രു: കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ആം​ബു​ല​ൻ​സി​ൽ​നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കു​ഴി​യി​ൽ ത​ള്ളി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ൽ​നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ളെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

 ജെ.സി.ബി. ഉപയോഗിച്ചു നിർമിച്ച കുഴിയിലേക്ക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ വലിച്ചിടുന്നതാണ് വീഡിയോയിൽ ഉള്ളത്. ആം​ബു​ല​ൻ​സി​ൽ ​നി​ന്നും ക​റു​പ്പ് തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​ളു​ക​ൾ ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ക്കു​ന്ന​തും വ്യ​ക്ത​മാ​യി കേ​ൾ​ക്കാം. കു​ഴി​കു​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണു​മാ​ന്ത്രി​ യ​ന്ത്ര​ങ്ങ​ളും കാ​ണാം.

ആ​രോ​ഗ്യ​മ​ന്ത്രി ബി ​ശ്രീ​രാ​മു​ലു​വി​ൻ​റെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യോ​ടു ​ചേ​ർ​ന്ന വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രെ സം​സ്ക​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്കരി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചു. മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന്റേതാണെന്നും കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ എസ്.എസ്. നകുൽ പറഞ്ഞു.

From around the web