തെരെഞ്ഞെടുപ്പ് ; ബിജെപിയെ താഴെയിറക്കാൻ കിസാന്‍ മഹാപഞ്ചായത്തിന്റെ ആഹ്വാനം

 
50

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ താഴെയിറക്കാൻ കിസാന്‍ മഹാപഞ്ചായത്തിന്റെ ആഹ്വാനം. മഹാത്മ ജ്യോതിറാവു ഫുലെയുടെ ചരമദിനത്തില്‍ ആസാദ് മൈതാനത്ത് ഒത്തുചേര്‍ന്ന കിസാന്‍ മഹാപഞ്ചായത്തിലാണ് കർഷകർ ഒന്നടങ്കം രോഷമുയർത്തിയത് .

സംയുക്ത ഷേത്കാരി കാംഗാര്‍ മോര്‍ച്ചയുടെ (എസ്എസ്‌കെഎം)ബാനറില്‍ നടന്ന മഹാപഞ്ചായത്ത്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ 'ചരിത്രവിജയം' ആഘോഷിക്കുകയും മറ്റു ആവശ്യങ്ങള്‍ക്കായി പോരാടാനുള്ള സമരത്തിന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ വിവിധ ജാതി-മത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍,കര്‍ഷകത്തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തതായി മഹാപഞ്ചായത്ത് സംഘാടകര്‍ അവകാശപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ രാകേഷ് ടികായത്ത്, ഹന്നാന്‍ മൊല്ല, ഡോ.ദര്‍ശന്‍ പാല്‍ തുടങ്ങിയവര്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 

From around the web