കർണാലിൽ ഉപരോധം പിൻവലിച്ച് കർഷകർ

 
53

കർണാലിൽ കർഷകർ നടത്തി വന്ന ഉപരോധം പിൻവലിച്ചു. കർണാലിലെ പൊലീസ് നടപടിയിലെ അന്വേഷണം നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

പൊലീസ് നടപടിയിൽ പരുക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. കൂടാതെ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും കർണാലിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം നടക്കുക. ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. 

From around the web