ധാരാവിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്

മുംബൈ: ധാരാവി ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്കു പരിക്ക്. എട്ടുവയസുള്ള കുട്ടിയുൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഷാഹു നഗർ മേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിലിണ്ടർ പൊട്ടിത്തെറിയിലൂടെ പടർന്നുപിടിച്ച തീ മൂന്നു ഫയർ എൻജിനുകൾ ചേർന്ന് അണച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ധാരാവി ഷാഹു നഗര്‍ മേഖലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ചേരിയിലെ കുടിലിന് പുറത്തുവെച്ച സിലണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ചെറിയതോതിലുള്ള തീപിടിത്തമുണ്ടായി. പരിക്കേറ്റ 15 പേരെയും അടുത്തുള്ള സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.