ആന്ധ്ര മു​​​ന്‍ മ​​​ന്ത്രി​​​ മാ​​​ണി​​​ക്യ​​​ല റാ​​​വു കോവിഡ് ബാധിച്ചു മരിച്ചു 

 

വി​​​ജ​​​യ​​​വാ​​​ഡ : ആന്ധ്ര മു​​​തി​​​ര്‍​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ന്‍ മ​​​ന്ത്രി​​​യു​​​മാ​​​യ പൈ​​​ഡി​​​കൊ​​​ണ്ട​​​ല മാ​​​ണി​​​ക്യ​​​ല റാ​​​വു(59) കൊറോണ വൈറസ് രോഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യി​​​ലെ ട​​​ഡേ​​​പ​​​ള്ളി​​​ഗു​​​ഡ​​​ത്തു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍​​​വ​​​ച്ച്‌ ഇ​​​രു​​​പ​​​തു ദി​​​വ​​​സം​​​ മുൻപാണ് റാ​​​വു​​​വി​​​നു കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയുന്നത്.

ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രവേശിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തെ. 2014ല്‍ ​​​ട​​​ഡേ​​​പ​​​ള്ളി​​​ഗു​​​ഡ​​​ത്തു​​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ റാ​​​വു 2018 വ​​​രെ ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ന്‍​​​ഡോ‌​​​വ്മെ​​​ന്‍റ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ നടത്തുന്നതാണ്.

From around the web