തൃണമൂലില്‍ ചേരാൻ ഒരുങ്ങി മുന്‍ മുഖ്യമന്ത്രി

 
59

പനാജി: തൃണമൂലില്‍ ചേരാൻ ഒരുങ്ങിഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലുസീഞ്ഞോ ഫലേറോ.   കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് അനുഭവിച്ചെന്നും അതിന് അറുതിവരുത്താന്‍ ഒരുങ്ങുകയാണെന്നും ലുസീഞ്ഞോ ഫലേറോ. ഗോവയ്ക്ക് ആവശ്യം മമത ബാനര്‍ജിയെപ്പോലൊരു നേതാവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുസീഞ്ഞോ ഫലേറോ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

'എന്നെക്കാള്‍ അനുഭവിച്ചത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ഗോവന്‍ ജനങ്ങളാണ്. നമുക്ക് ഈ ദുരിതം അവസാനിപ്പിച്ച് ഗോവയില്‍ പുതിയ ഉദയത്തിന് തുടക്കം കുറിക്കാം'- ലുസീഞ്ഞോ ഫലേറോ പറഞ്ഞു. മമത ബാനര്‍ജിയാണ് യഥാര്‍ഥ പോരാളി. ബി.ജെ.പിക്ക് ആകെയുള്ള വെല്ലുവിളി മമത മാത്രമാണ്. ഗോവയില്‍ വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മമത ബാനര്‍ജിയോട് താന്‍ അഭ്യര്‍ഥിക്കുന്നതായും ലുസീഞ്ഞോ ഫലേറോ വ്യക്തമാക്കി.

From around the web