ജാർഖണ്ഡിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ട്രക്കും ബസും കൂട്ടിയിടിച്ച് 16 പേർ മരിച്ചു

ജാർഖണ്ഡിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ട്രക്കും ബസും കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 26 പേർക്കു പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.പദേർകോല ഗ്രാമത്തിൽ ഗോവിന്ദ്പുർ-സാഹെബ്ഗഞ്ച് സംസ്ഥാനപാതയിലാണു സംഭവം.
സാഹെബ്ഗഞ്ചിൽനിന്ന് 40 യാത്രക്കാരുമായി ദേവ്ഗഡിലെ ജസീദിലേക്കു വരികയായിരുന്നു ബസ്. ഇരുവാഹനങ്ങളും അമിതവേഗത്തിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.മൂടൽമഞ്ഞുള്ളതിനാൽ കാഴ്ചമറഞ്ഞിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തകർന്നു.