ഡെങ്കിപ്പനി വ്യാപനം തടയാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍

 
57

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം തടയാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. ഇതിനിടെ ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. ഒക്ടോബര്‍ 18ന് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെയാണ് രോഗവ്യാപനം രൂക്ഷമായത്. 

ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗത്തിലുള്ള രോഗാണുവാഹകരായ കൊതുകുകള്‍ ഒരാളെ കടിക്കുമ്ബോഴാണ് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ അയാളുടെ ഉള്ളിലെത്തുന്നത്. രോഗിയുടെ രക്തം കുടിക്കുമ്ബോള്‍ വൈറസ് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളില്‍ എത്തുന്നു. മറ്റൊരാളെ ആ കൊതുക് കുത്തുമ്ബോള്‍ വൈറസ് അയാളിലേക്ക് പകരുന്നു. ഫ്‌ളേവി വിഭാഗത്തിലുള്ള ആര്‍ബോ വൈറസകള്‍ ബാധിക്കുമ്ബോഴാണ് ഡെങ്കിപ്പനി പിടിപെടുന്നത്. 

From around the web