കനത്ത മഴ;  വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട് സർക്കാർ

 
54

ചെന്നൈ: രണ്ട്​ ദിവസമായി തുടരുന്ന പേമാരിയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട് സർക്കാർ ​. ചെന്നൈയിലേക്ക്​ പുറപ്പെടുന്നവർ രണ്ടുമൂന്ന്​ ദിസത്തേക്ക്​ യാത്ര മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. രണ്ട്​ ദിവസത്തേക്കാണ്​ അവധി പ്രഖ്യാപിച്ചിരിക്കുന്നത്​. സർക്കാർ ഓഫിസുകൾക്കും അവധിയാണ്​.

അതെ സമയം ഈ പ്രതിസന്ധിയിൽ സ്വകാര്യ സ്​ഥാപനങ്ങൾ അവധി നൽകുകയോ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ​ജോലി ചെയ്യാൻ അനുമതി നൽകുകയോ ചെയ്യണമെന്ന്​ സ്റ്റാലിൻ അറിയിച്ചു. സംസ്​ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ചെന്നൈ, വെല്ലൂർ,നാഗപട്ടണം, കാരക്കൽ തുടങ്ങിയ ജില്ലകളിൽ അതിശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. ബുധനാഴ്ച വരെ മഴ തുടരാനാണ്​ സാധ്യത.

From around the web