അന്ധതയും ബധിരതയും നടിച്ച്​ ഈ സർക്കാറിന്​ എത്രകാലം തുടരാനാകും; രാഹുൽ ഗാന്ധി

 
53

ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ അരങ്ങേറിയ വർഗീയാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്​ ഈ സർക്കാറിന്​ എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

'ത്രിപുരയിൽ നമ്മുടെ മുസ്​ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്​' - അന്ധതയും ബധിരതയും നടിച്ച്​ ഈ സർക്കാറിന്​ എത്ര കാലം തുടരാനാകുമെന്നും രാഹുൽ ചോദിച്ചു.ട്വിറ്ററിലാണ് രാഹുലിന്റെ രൂക്ഷ വിമർശനം . ത്രിപുരയിൽ മുസ്​ലിംകൾക്ക്​ നേരെ ഒരാഴ്ചയായി അതിക്രമങ്ങൾ വ്യാപകമായി തുടരുകയാണ്​.  

From around the web