ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് രണ്ടു വാക്സിനെടുത്തവർക്ക് മാത്രം

 
48

ചെന്നൈ: ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് രണ്ടു വാക്സിനെടുത്തവർക്ക് മാത്രം.  ലോക്കൽ ട്രെയിനുകളിൽ രണ്ടുവാക്സിനെടുത്തവർക്ക് മാത്രമേ ഇനിമുതൽ ടിക്കറ്റ് ലഭിക്കൂവെന്ന് ദക്ഷിണ റെയിൽവെ  അറിയിപ്പ് നല്കി . ജനുവരി 10 മുതൽ 31 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.

ഒമിക്രോൺ തരംഗത്തിനിടെ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് റെയിൽവെയുടെ തീരുമാനം. സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്കും നിയമം ബാധകമാണ്. ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു.

 

From around the web