ജാര്‍ഖണ്ഡില്‍ നാളെ മുതല്‍ പെട്രോളിന് 25 രൂപ കുറയും
Jan 25, 2022, 13:56 IST

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെട്രോളിന് 25 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിക്കായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ജാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുള്ളവര്‍ക്കാകും സബ്‌സിഡി ലഭിക്കുക. റിപ്പബ്ലിക് ദിനമായ ബുധനാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിഎംസപ്പോര്‍ട്ട് എന്ന പേരിലാണ് ഇതിനായി ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം, ഇരുചക്രവാഹനങ്ങള്‍ കൈവശമുള്ള സംസ്ഥാനത്തെ പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരു മാസത്തില്‍ പരമാവധി 10 ലിറ്റര്‍ പെട്രോള്‍ 25 രൂപ സബ്‌സിഡിയില്‍ ലഭിക്കുകയും ചെയ്യും