മധ്യപ്രദേശില്‍ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം
Oct 1, 2021, 15:08 IST

ഭോപ്പാൽ: മധ്യപ്രദേശില്‍ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം .അപകടത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ബിന്ദ് ജില്ലയിലാണ് അപകടം നടന്നത്.
ഗ്വാളിയാറില്‍ നിന്നും ബറേലിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.