ഒഡിഷയിൽ നാല് വർഷത്തിനിടെ 1,621 പേർ മിന്നലേറ്റ് മരിച്ചു

 
14

ഒഡിഷയിൽ നാല് വർഷത്തിനിടെ 1,621 പേർ മിന്നലേറ്റ് മരിച്ചു.സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുളള മന്ത്രി സുധാം മറാണ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2017-18 മുതലുളള കണക്കാണ് സർക്കാർ പുറത്തുവിട്ടത്.

മയൂർഭഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ മിന്നൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.161 പേരാണ് ജില്ലയിൽ മരിച്ചത്. ഗഞ്ചം ജില്ലയിൽ 123 മരണങ്ങളും, കിയോൻജാർ ജില്ലയിൽ 119 മരണങ്ങളും ബാലസോറിൽ 109 മരണങ്ങളും രേഖപ്പെടുത്തി.

കഴിഞ്ഞ നാല് വർഷത്തിനിടെ എഴുപത്തിമൂന്ന് പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റു. 12 പേർക്ക് പരിക്കേറ്റ മാൽക്കൻഗിരി ജില്ലയിൽ നിന്നാണ് കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും സുധാം മറാണ്ഡി പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

From around the web