കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ 9,601 പേർക്കുകൂടി കോവിഡ് ബാധ 

 

മുംബൈ : മഹാരാഷ്ട്രയിൽ 9,601 പേർക്കുകൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 4,31,719 ആയി ഉയർന്നു. ശനിയാഴ്ച മാത്രം 322 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 15,316 ആയി ഉയർന്നു.

പുതിയ കൊറോണ വൈറസ് രോഗികളിൽ 1,059 പേരും മുംബൈയിലാണ് ഉള്ളത്. സംസ്ഥാനത്ത് 2,66,883 പേർ ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 10,725 പേർക്ക് കോവിഡ് രോഗം ഭേദമായി. 61.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,49,214 പേരാണ് നിലവിൽ സംസ്ഥാനത്തുട നീളം ചികിത്സയിൽ തുടരുന്നത്. ഇതിൽ 46,345 പേരും പുനെയിലാണ് റിപ്പോർട്ട് ചെയ്തത്.

From around the web