മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്‍റെ കൊച്ചുമകൻ ഇന്ദർജീത് സിങ് ബി.ജെ.പിയിൽ
Updated: Sep 14, 2021, 15:32 IST

ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്‍റെ കൊച്ചുമകൻ ഇന്ദർജീത് സിങ് ബി.ജെ.പിയിൽ ചേര്‍ന്നു.കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പാർട്ടി അംഗത്വം കൈമാറി. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്ത്, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്.
അതെ സമയം സിക്ക് സമുദായത്തിലെ രാംഗരിയ വിഭാഗത്തിൽ പെട്ട ചിലരും ഇന്ദർജീതിനൊപ്പം ബി.ജെ.പിയിലെത്തി. മുത്തച്ഛന്‍റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പറഞ്ഞു . താന്‍ ബി.ജെ.പിയില്‍ പ്രവർത്തിക്കണമെന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നവെന്നും. എ.ബി. വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് അദ്ദേഹമാണെന്നും ഇന്ദർജീത് സിങ് വെളിപ്പെടുത്തി .