അന്തരീക്ഷ മലിനീകരണം; ' വർക്ക് ഫ്രം ഹോം' നടപ്പിലാക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന ഡൽഹിയിൽ സർക്കാർ ഓഫീസുകളിൽ 'വർക്ക് ഫ്രം ഹോം' നടപ്പിലാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . വിഷയത്തിൽ കേന്ദ്രo സുപ്രീംകോടതിയെ നിലപാട് അറിയിച്ചു. ഒരു വാഹനത്തിൽ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തണം. വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർദേശിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം രാജ്യതലസ്ഥാനത്ത് സ്കൂളുകളും കോളജുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. അന്തരീക്ഷ മലിനീകരണം തടയാൻ വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്താൻ തയാറാണെന്ന് കേജ് രിവാൾ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.