കശ്‌മീർ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പിന്നിൽ ഐ​എ​സ്ഐ

 
57

ശ്രീ​ന​ഗ​ർ: ജമ്മു കാ​ഷ്മീ​രി​ലു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ എ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഇന്റലിജൻസ് ബ്യൂറോ റി​പ്പോ​ർ​ട്ട് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് കൈ​മാ​റി.

ഐ​എ​സ്ഐ പി​ന്തു​ണ​യോ​ടെ പാ​ക് തീവ്രവാദ സം​ഘ​ട​ന​ക​ള്‍ നാ​ട്ടു​കാ​രാ​യ​വ​രെ റി​ക്രൂ​ട്ട് ചെ​യ്ത് ആ​യു​ധം ന​ല്‍​കി ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. കഴിഞ്ഞ ദിവസം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന സു​ര​ക്ഷ വി​ല​യി​രു​ത്ത​ല്‍ യോ​ഗ​ത്തി​ല്‍ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍, ഐ​ബി, ബി​എ​സ്എ​ഫ്, സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

From around the web