ജോൺസൺ ആന്റ് ജോൺസൺ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി

ജോൺസൺ ആന്റ് ജോൺസണിന്റെ കൊവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകി കേന്ദ്ര സർക്കാർ. ഒറ്റ ഡോസ് വാക്സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് വാക്സീന് അനുമതി നൽകിയ കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിലവിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ കന്പനിയായ ബയോളജിക്കൽ ഇ ലിമിറ്റ ഡുമായി ചേർന്നാണ് ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കുന്നത്.
ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി തേടി കഴിഞ്ഞഅഞ്ചിനാണ് ജോണ്സണ് ആൻഡ് ജോണ്സണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. യുഎസ് വാക്സിൻ നിർമാതാക്കളായ നോവവാക്സും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അപേക്ഷിച്ചിട്ടുണ്ട്.ഇപ്പോൾ രാജ്യത്ത് അനുമതിയുള്ളത്. കൊവിഷീൽഡ്, കൊവാക്സീൻ, സ്പുട്നിക് എന്നീ വാക്സീനുകൾക്കാണ്.