ലഖിംപൂർ ഖേരിയിൽ ജുഡീഷ്യൽ അന്വേഷണം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സർക്കാർ

 
54

ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri)കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി 4 കർഷകരടക്കം ഒമ്പത് പേർ (farmers death) കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. 

അ​തേ​സ​മ​യം, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​ട​നീ​ളം ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. സംഭവത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഡ​ല്‍​ഹി​യി​ലെ യു​പി ഭ​വ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും ന​ട​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വി​ടെ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു.

From around the web