രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പേർക്ക് കൂടി കോവിഡ്

 
48

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. 214 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതുവരെ 4,50,589 പേരാണ്​ രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത് .

23,624 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 3.32കോടിയാളുകൾ ( 3,32,71,915) രോഗമുക്തി നേടിയിട്ടുണ്ട്​. 97.99% ആണ്​ രോഗമുക്തി നിരക്ക്​. അതെ സമയം രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാർച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​.

From around the web