ആ​ന്ധ്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 9,276 പേ​ർക്ക് കോവിഡ്; ആകെ കോവിഡ് രോഗികളുടെ എണ്ണം ഒ​ന്ന​ര​ല​ക്ഷം കടന്ന്

 

ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ന്ധ്രാ​പ്ര​ദേ​ശിലും കൊറോണ വൈറസ് രോഗ വ്യാപനം അതീവ രൂക്ഷം. ആ​ന്ധ്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 9,276 പേ​ർ​ക്കാ​ണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ​തോ​ടെ ആ​കെ കൊറോണ വൈറസ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം കടന്ന് മുന്നോട്ട് കുതിക്കുന്നു.

ഇ​തു​വ​രെ 1,50,209 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72,188 പേ​രാ​ണ് നി​ല​വി​ൽ കോവിഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. 76,614 പേ​ർ കോ​വി​ഡ് രോ​ഗ​മുക്തരായി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് വ​രെ 1,407 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുകയാണ്. ഇന്നലെ മാത്രം 58 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

From around the web