ഗോവയില്‍ ബിജെപി എംഎല്‍എക്ക് കോവിഡ് 

 

പനാജി: ഗോവയില്‍ ഒരു ബിജെപി എംഎല്‍എക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രയിലേക്ക് മാറ്റിയതായും കുറച്ചു ദിവസങ്ങളായി എംഎല്‍എയ്ക്ക് പനി ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.

എന്നാല്‍ ഏത് എംഎല്‍എയ്ക്കാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഒരു മുന്‍മന്ത്രിക്കും ഗോവയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചിരുന്നു.

നിലവിൽ 1315 പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയതായി 64 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആകെ മൂന്ന് പേര്‍ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 596 പേര്‍ കോവിഡ് രോഗമുക്തി നേടി. 716 പേര്‍ നിലവില്‍ ചികിത്സയിലാണ്.

From around the web