രാജ്യത്ത് 14,623 പേര്‍ക്ക് കൂടി കോവിഡ്
Oct 20, 2021, 15:41 IST

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . പുതുതായി 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 19,446 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 1,78,098 ആയി കുറഞ്ഞു.
പ്രതിദിന രോഗികളില്‍ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,41,08,996 പേര്‍ക്ക് കോവിഡ് പോസ്റ്റിറ്റിവ് സ്ഥിരീകരിച്ചു. ഇതേവരെ 3,34,78,247 പേര്‍ രോഗമുക്തരായി.ആകെ മരണം 4,52,651 ആയി ഉയർന്നു . നിലവിലെ രോഗമുക്തി നിരക്ക് 98.15% ആണ്. സജീവ രോഗികള്‍ 0.52% ആയി കുറഞ്ഞു.
രാജ്യമെമ്പാടും ഇതുവരെ 99,12,82,283 (99 കോടി ) ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 41,36,142 ഡോസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി. രാജ്യത്തെ വാക്‌സിനേഷന്‍ ഇന്ന് രാത്രിയോടെ 100 കോടി ഡോസ് മറി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ .