കോവിഡ് നിയമ ലംഘനം; മൂന്ന് ലക്ഷത്തിലധികം കേസുകൾ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
Oct 27, 2021, 15:01 IST

ലക്നോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് പൊതുജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ലക്ഷത്തിലധികം കേസുകൾ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് യോഗി സർക്കാർ പുറത്തിറക്കി.
കേസുകൾ പിൻവലിക്കുന്നതുമൂലം അനാവശ്യ കോടതി നടപടികളെ ഒഴിവാക്കാനാകുമെന്ന് യുപി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം, ഐപിസി സെക്ഷൻ 188, മറ്റ് ഗുരുതരമല്ലാത്ത വകുപ്പുകൾ എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിച്ചത്.