ല​ഖിം​പൂ​ർ കേ​സ്; പ്ര​തി ആ​ശി​ഷ് മി​ശ്ര ആ​ശു​പ​ത്രി​യി​ൽ

 
49

ല​ക്നോ: ല​ഖിം​പൂ​ർ ഖേ​രി​യി​ലെ ക​ർ​ഷ​ക കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യെ  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പനിയെ തുടര്‍ന്നാണ് ആശിഷിനെ ജില്ലാ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഡെങ്കിപ്പനി സംശയിക്കുന്നതായും ആശിഷിന്‍റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം. സമാധാനപരമായ കർഷക റാലിക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവും കാർ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങൾക്കൊടുവിൽ ആശിഷ് മിശ്രയെ കേസിൽ പ്രതി ചേർത്തു.ഒക്ടോബർ 9ന് 10 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രിപുത്രനെ അറസ്റ്റ് ചെയ്തത്.

From around the web