തെരുവുകളിലൂടെ തുറന്ന ജീപ്പില്‍ യാത്ര നടത്തി ലാലു പ്രസാദ് യാദവ്

 
49

പട്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പില്‍ യാത്ര നടത്തിയത് കൌതുകമായി. തന്റെ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ റോഡുകളിലൂടെയാണ് ലാലു ജീപ്പ് ഓടിച്ചത്. ഈ വീഡിയോ ലാലു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ലാലു ആദ്യം ജീപ്പ് പുറകിലേക്കെടുക്കുകയും പിന്നീട് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

ഈ കാഴ്ച കണ്ടവർ അവരുടെ മുന്‍ മുഖ്യമന്ത്രിയെ നോക്കി രസിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് താന്‍ വാങ്ങിയ ആദ്യത്തെ വാഹനമാണിതെന്ന് യാദവ് നേരത്തെ പരാമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്ര നിരവധി ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.

From around the web