ഹിമാചലിലെ മണ്ണിടിച്ചിൽ : മരണം 13 ആയി

 
26

ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായവർക്കുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. ഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.  പ്രദേശത്ത്​ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ രാ​ത്രി തെരച്ചിൽ നടത്താനായില്ലെന്ന്​ ഐ.ടി.ബി.പി ഡെപ്യൂട്ടി കമാൻഡന്‍റ്​ ധർമേന്ദ്ര ഠാക്കൂർ പറഞ്ഞു. വ്യാഴ​ാഴ്ച പുലർച്ചെ 3.30ന്​ തെരച്ചിൽ പുനരാരംഭിച്ചു.

ബസ്​ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക്​ മുകളിലേക്ക്​ മണ്ണിടിഞ്ഞ്​​ വീണ്​ 40ലേറെ പേ​െരയാണ്​ കാണാതായത്​. കിന്നൗറിലെ ചൗര ​ഗ്രാമത്തി​ലുള്ള ദേശീയപാതയിൽ പകൽ​ 11.50ഓടെയാണ്​ സംഭവമെന്ന്​ ഹിമാചൽ ദുരന്തനിവാരണ വിഭാഗം ഡയറക്​ടർ സദേഷ്​ കുമാർ മൊഖ്​ത പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും  വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്.

അപകടത്തി​‍െൻറ ആഘാതത്തിലായതിനാൽ ബസിൽ എത്രപേരുണ്ടായിരുന്നുവെന്ന്​ പറയാവുന്ന അവസ്ഥയിലല്ല ഡ്രൈവറും കണ്ടക്​ടറും. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തൻ പൊലീസ്​, സി.ഐ.എസ്​.എഫ്​, പൊലീസ്​ എന്നിവർ രക്ഷാപ്രവർത്തനത്തിന്​ രംഗത്തുണ്ട്​. 40 യാത്രക്കാരുമായി കിന്നൗറിൽനിന്ന്​ ഷിംലയിലേക്ക്​ പോവുകയായിരുന്നു ബസ്​.

From around the web