ലഷ്‌കർ-ഇ-ത്വയ്ബ നേതാവ്  ജഹാംഗീർ അഹമ്മദ് നായ്കൂ പിടിയിൽ

 
57

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരൻ അറസ്റ്റിൽ. ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ജഹാംഗീർ അഹമ്മദ് നായ്കൂ ആണ് സുരക്ഷാസേനയുടെ പിടിയിലായത്. ഷോപ്പിയാനിലെ മേമാന്ദർ സ്വദേശിയാണ് പിടിയിലായ ജഹാംഗീർ അഹമ്മദ്. ചന്ദൂരയിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിആർപിഎഫും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബഡ്ഗാമിൽ നിന്ന് ഇയാളെ പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും സുരക്ഷാസേന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, 16 പിസ്റ്റൽ തിരകൾ എന്നിവ ഭീകരന്റെ കൈവശത്തുനിന്നും സേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം പൂഞ്ചിൽ നിന്ന് ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

From around the web