കള്ളപ്പണം വെളുപ്പിക്കൽ ; പഞ്ചാബ്​ മുൻ എം.എൽ.എ സുഖ്​പാൽ സിങ്​ അറസ്​റ്റിൽ

 
39

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്​ പഞ്ചാബ്​ മുൻ എം.എൽ.എ സുഖ്​പാൽ സിങ്​ ഖൈറയെ ഇ .ഡി ​ അറസ്റ്റ്​ ചെയ്​തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ 56 കാരനായ സുഖ്​പാലിനെ കസ്റ്റഡിയിലെടുത്തതെന്ന്​ എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ സുഖ്​പാലിന്‍റെ വസതിയിലും ബന്ധപ്പെട്ട സ്​ഥാപനങ്ങളിലും ഇ.ഡി റെയ്‌ഡ്‌ നടത്തിയിരുന്നു. മയക്കുമരുന്ന്​ കേസിലെ പ്രതികളുമായും വ്യാജ പാസ്പോർട്ട്​ റാക്കറ്റുമായും സുഖ്​പാലിന്​ ബന്ധമുണ്ടെന്ന്​ ഇ.ഡി ചൂണ്ടിക്കാട്ടി .

അതേസമയം, ഇ.ഡിയുടെ ആരോപണങ്ങൾ സുഖ്​പാൽ നിഷേധിച്ചു. കേ​ന്ദ്രസർക്കാറിന്‍റെ മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശബ്​ദമുയർത്തിയ കാരണത്താലാണ് ​ കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ഉന്നം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു . പഞ്ചാബ്​ നിയമസഭയിൽനിന്ന്​ അടുത്തിടെയായിരുന്നു സുഖ്​പാലിന്‍റെ രാജി. ആപ്പ് ടിക്കറ്റിൽ 2017ൽ ഭോലാത്ത്​ മണ്ഡലത്തിൽനിന്നായിരുന്നു സുഖ്​പാലിന്‍റെ വിജയം. 2019 ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ പാർട്ടിയായ എ.എ.പിയിൽനിന്ന്​ പ്രാഥമിക അംഗത്വം രാജിവെച്ച്​ സുഖ്​പാൽ പഞ്ചാബ്​ ഏക്​ത പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീടാണ് കോൺഗ്രസിൽ ചേർന്നത് .

From around the web