കേരളമടക്കം നിരവധി കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്

 
49

ന്യൂഡൽഹി: ലക്ഷ്മി നഗറിലെ രമേശ് പാർക്കിന് സമീപത്ത് നിന്നും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ ഭീകരന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയവരെ തപ്പി രാജ്യവ്യാപകമായി റെയ്ഡ്. നവരാത്രി ദിനത്തിൽ സ്ഫോടനം നടത്തുകയായിരുന്നു പിടിയിലായ തീവ്രവാദിയുടെ ലക്ഷ്യം എന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ സഹായിച്ചവർക്കു വേണ്ടിയാണ് കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തുന്നത്. 

 ലക്ഷ്മി നഗറിലെ രമേശ് പാർക്ക് ഏരിയയിൽനിന്നാണ് മുഹമ്മദ് അഷ്റഫ് എന്ന അലി പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്. ഒരു എകെ–47 തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ്, രണ്ടു പിസ്റ്റൾ എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയാണ് അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരിക്കുന്ന വിവരം.

കേരള, തമിഴ്നാട്, കർണാടക എന്നിവടങ്ങളിലെ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിസങ്കേതങ്ങളിലുമാണ് തിരച്ചിൽ. യുവാക്കളെ ലക്ഷ്യമിട്ട് പരിശീലന പരിപാടികൾ നടക്കുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. കേരളത്തില്‍ തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, സേലം, കോയമ്പത്തൂർ, തേനി, ശിവഗംഗ ജില്ലകളിലെ 12ഓളം സ്ഥലങ്ങളിലാണ്  പരിശോധന. കർണാടകയിലെ ആറിലേറേ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

From around the web